---
title: "#Conference |കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം പേരാമ്പ്രയില്‍"
english_title: "#Kerala Printers #Association #District #Conference at #Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132451/kerala-printers-association-district-conference-at-perambra"
published_at: "2023-07-21T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba6b7e6b57a_1_ar22.jpg"
keywords: []
---

# #Conference |കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര : **കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം പേരാമ്പ്രയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര : **കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ജില്ല സമ്മേളനം പേരാമ്പ്രയില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അച്ചടിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനാടി സ്ഥാനത്തിലുള്ള ഏക സംഘടനയായ കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ 33-ാമത് കോഴിക്കോട് ജില്ലാ സമ്മേളനമാണ് പേരാമ്പ്രയില്‍ നടക്കുന്നത്.

2023 ജൂലായ് 23 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ പേരാമ്പ്ര ടൗണ്‍ ഹാളിലാണ് സമ്മേളനം നടക്കുക. 3 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തോടനുബ ന്ധിച്ച് എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. കാലത്ത് 9.30 ന് പ്രകടനത്തിനും പതാക ഉയര്‍ത്തലിനും ശേഷം പൊതുസമ്മേളനം ആരംഭിക്കും.

പൊതുസമ്മേളനം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. കെപിഎ ജില്ല കമ്മിറ്റി പ്രസിഡന്റ് എസ്. സുമോദ്കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു മുഖ്യാതിഥിയായിരിക്കും.

സുവനീര്‍ പ്രകാശനം കേരള സംഗീത നാടക അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തും, സൊസൈറ്റി വുശദീകരണവും പ്രാഥമിക ഫണ്ട് സ്വീകരണവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. അസൈനാറും, ജില്ല സമമ്മളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. ഉമ്മറും നിര്‍വ്വഹിക്കും.

തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെപിഎ സംസ്ഥാന പ്രസിഡന്റ് വൈ. വിജയനും കുടുംബ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും നിര്‍വ്വഹിക്കും. കുടുംബ സംഗമത്തില്‍ സിനിമ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും.

തുടര്‍ന്ന് കലാപരിപാടികളും കെപിഎ ജില്ല കമ്മിറ്റി അവതരിപ്പിക്കുന്ന ബമ്പര്‍ നമ്പറടി എന്ന നാടകവും ഉണ്ടാവും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ. രമേഷ്, കണ്‍വീനര്‍ പി.സി. സത്യന്‍, ജോയിന്റ് കണ്‍വീനര്‍ കെ.ബി. സുനില്‍ കുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132451/kerala-printers-association-district-conference-at-perambra)