---
title: "#inauguration | ചാന്ദ്രദിനവും ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "#Moon Day and #Science Club #Inauguration organized at #valiacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132491/moon-day-and-science-club-inauguration-organized-at-valiacode"
published_at: "2023-07-21T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba984a7e9e9_1_valiacod.jpg"
keywords: []
---

# #inauguration | ചാന്ദ്രദിനവും ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ചാന്ദ്രദിനവും ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ചാന്ദ്രദിനവും ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

പേരാമ്പ്ര ബിപിസി വി.പി നിത പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച  ചടങ്ങില്‍ സലിം മിലാസ് സംസാരിച്ചു.

ചടങ്ങില്‍ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഋത്‌വിക റാം, സില്‍വര്‍ മെഡല്‍ നേടിയ അമീഷ എന്നീ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

 എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.എസ് രശ്മി നന്ദിയും പറഞ്ഞു.

ക്വിസ് മത്സരം, ചാര്‍ട്ട് നിര്‍മ്മാണം, ചാന്ദ്രദിനപ്പാട്ട്, ചിത്രരചന, ഡോക്യുമെന്ററി പ്രദര്‍ശനം, ചാന്ദ്രമനുഷ്യനുമായി അഭിമുഖം, റോക്കറ്റ് നിര്‍മ്മാണം തുടങ്ങിയവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132491/moon-day-and-science-club-inauguration-organized-at-valiacode)