---
title: "#blood donation | പേരാമ്പ്രയില്‍ രക്തദാന ക്യാമ്പ് നാളെ "
english_title: "#Blood donation camp tomorrow at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132496/blood-donation-camp-tomorrow-at-perampra"
published_at: "2023-07-21T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba9b51dd27f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #blood donation | പേരാമ്പ്രയില്‍ രക്തദാന ക്യാമ്പ് നാളെ 

> **Lead Summary:** **പേരാമ്പ്ര: **ജീവന്റെ മഹാദാനമാണ് രക്തദാനം. ഓരോ തുള്ളി രക്തവും ഒരു ജീവനെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തം ആവശ്യമുള്ള ഒരാള്‍ക്ക് രക്തം നല്‍കുന്നത് അയാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് തുല്യമാണ്.

## Article Content

**പേരാമ്പ്ര: **ജീവന്റെ മഹാദാനമാണ് രക്തദാനം. ഓരോ തുള്ളി രക്തവും ഒരു ജീവനെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തം ആവശ്യമുള്ള ഒരാള്‍ക്ക് രക്തം നല്‍കുന്നത് അയാളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് തുല്യമാണ്.

ആവശ്യസമയത്ത് രക്തം കിട്ടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. നമ്മള്‍ ഒരാളുടെ 350 മില്ലീ രകതം മതി മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍. നമ്മള്‍ ഓരോരുത്തരും രക്തം ധാനം ചെയ്യാന്‍ സന്നദ്ധരാവണം.

പേരാമ്പ്രയില്‍ നിങ്ങള്‍ രക്തദാനം ചെയ്യാന്‍ തയ്യാറാണോ എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് പേരാമ്പ്രയില്‍നിന്നും രക്തദാന ക്യാമ്പ് നടത്തുന്നു.

ബി പോസിറ്റീവ് ബ്ലഡ് ഡൊണെഷന്‍ ഗ്രൂപ്പ് കേരളയും AIM ഇന്‌സ്‌റിട്യൂഷനും സംയുക്തമായി നാളെ പേരാമ്പ്ര കോളേജ് ബില്‍ഡിങ്ങില്‍ വെച്ച് രക്തദാന ക്യാമ്പ് സഘടിപ്പിക്കുന്നു.

രക്തദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യുക 9847611975.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132496/blood-donation-camp-tomorrow-at-perampra)