---
title: "#ummanchandycondolences | ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട്; നാടെങ്ങും അനുശോചന പ്രവാഹം"
english_title: "Oommen Chandy's departure; Condolences flow everywhere"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132530/oommen-chandys-departure-condolences-flow-everywhere"
published_at: "2023-07-21T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bab42887cd6_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #ummanchandycondolences | ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട്; നാടെങ്ങും അനുശോചന പ്രവാഹം

> **Lead Summary:** ** പേരാമ്പ്ര:** മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പേരാമ്പ്രയില്‍ മൗന ജാഥയും അനുശോചന യോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു അദ്ധ്യക്ഷനായി.

## Article Content

** പേരാമ്പ്ര:** മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പേരാമ്പ്രയില്‍ മൗന ജാഥയും അനുശോചന യോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ബാബു അദ്ധ്യക്ഷനായി.

**

മുന്‍ എംഎല്‍എ മാരായ എ.കെ പത്മനാഭന്‍, കെ.കുഞ്ഞമ്മത്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ ബാലനാരായണന്‍, എസ്.പി.കുഞ്ഞമ്മത്, കെ.സജീവന്‍, ബേബി കാപ്പുക്കാട്ടില്‍, കെ.ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, കെ .മധുകൃഷ്ണന്‍, രാഗേഷ് തറമല്‍, യൂസഫ് കോറോത്ത്, സി.പി.എ അസീസ്, രാജീവ് തോമസ് . കെ. പ്രദീപന്‍, ആലിക്കുട്ടി, സഫ മജീദ്, മനോജ് ആവള, കെ.ടി രാമചന്ദ്രന്‍, ടി.കെ.ഇബ്രായി, മുനീര്‍ എരവത്ത്, പി.കെ.രാഗേഷ്, ബാബു കൈലാസ്, ബി.എം.മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പുറ്റം പൊയിലിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെ.പി.അയമ്മതിന്റെയും നിര്യാണത്തില്‍ പുറ്റം പൊയിലെ ജനാവലി അനുശോചിച്ചു.

യോഗം ഗ്രാമ പഞ്ചായത്തംഗം പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. റഷീദ് തളിയോത്ത് അധ്യക്ഷനായി. പി.എസ് സുനില്‍ കുമാര്‍, വി.കെ.രമേശന്‍, മേയലാട്ട് ബാലകൃഷ്ണന്‍, പ്രദീഷ് നടുക്കണ്ടി, ടി.എന്‍.കെ.ബാലകൃഷ്ണന്‍, ഇ.എം.രാജന്‍, സഫ മജീദ്, ബാബു കൈതാവില്‍, ടി.കെ.അസ്സയിനാര്‍, വി.പി.ഹംസ എന്നിവര്‍ സംസാരിച്ചു.

ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സാധാരണക്കാരനായി ജീവിച്ച് അശരണര്‍ക്ക് അത്താണിയായി ജനസേവ ചെയ്ത രാഷ്ട്രീയക്കാരനും ഏത് പ്രതിസന്ധിയിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ കൈവെടിയാത്ത നേതാവുമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു.

ട്രസ്റ്റ് ചെയര്‍മാന്‍ വി.എസ്സ് രമണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.സി ലീന അനുശോചന പ്രമേയം അവതരിപ്പിച്ചു.**

ഈ.വി രാമചന്ദ്രന്‍, പി.ടി ഇബ്രാഹിം, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജാനു കണിയാങ്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ചാലിക്കരയില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു.

സിജി കൊട്ടാരക്കല്‍, എടവന സുരേന്ദ്രന്‍, പി.കെ ഇബ്രായി, കെ. മധുകൃഷ്ണന്‍, പി.എം പ്രകാശന്‍, സി.സോമന്‍, എന്‍.ഹരിദാസന്‍, രതീഷ് വള്ളിലോട്ട്, കെ.പി ആലിക്കുട്ടി, വി.എം മനോജ്, എസ്സ്.കെ അസ്സയിനാര്‍, കെ.പി നാസര്‍, സി.ബാലന്‍, സിറാജ്, കെ.ശശി, ആര്‍.പി രവിന്ദ്രീന്‍ എന്നിവര്‍ സംസാരിച്ചു.

ആവള:** മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ആവള മാനവ കലാവേദി അനുശോചിച്ചു പി.എം.കുഞ്ഞിക്കേളപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.

ടി.പി. മൊയ്തു, രാജന്‍ അരീക്കല്‍, ഇ.കുഞ്ഞബ്ദുള്ള, പി.സി. കുഞ്ഞമ്മദ്, പി.എം. വിജയന്‍, സി.എം.ഗംഗാധരന്‍, വി.പി.കുഞ്ഞമ്മദ്, എം.പി.ശ്രീധന്‍, കെ. മൊയ്തീന്‍, പി.എം.സുധാകരന്‍, ബൈജു ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132530/oommen-chandys-departure-condolences-flow-everywhere)