---
title: "#election | വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഇ-വോട്ടിംഗ് തെരഞ്ഞെടുപ്പ്"
english_title: "#E-voting #election as a #unique #experience for #students at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132738/e-voting-election-as-a-unique-experience-for-students-at-perambra"
published_at: "2023-07-22T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbb9793e205_1_aupvo.jpg"
keywords: []
---

# #election | വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി ഇ-വോട്ടിംഗ് തെരഞ്ഞെടുപ്പ്

> **Lead Summary:** **പേരാമ്പ്ര:** പൊതു തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി പേരാമ്പ്ര എയുപി സ്‌കൂള്‍ ഇ-വോട്ടിംഗിലൂടെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തി.

## Article Content

**പേരാമ്പ്ര:** പൊതു തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി പേരാമ്പ്ര എയുപി സ്‌കൂള്‍ ഇ-വോട്ടിംഗിലൂടെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തി.

ഏതൊരു പൊതു തെരഞ്ഞെടുപ്പിന്റേയും നടപടിക്രമങ്ങള്‍ അതേപടി പാലിച്ചു കൊണ്ടുള്ള വിഞ്ജാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പായിരുന്നു മുന്നോട്ടുവച്ചത്.

പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് പോളിംഗ് ഓഫീസേഴ്‌സ്, ക്രമസമധാന പാലനത്തിന് സ്‌കൗട്ട്, ഗൈഡ്‌സ്, ജെആര്‍സി അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടര്‍മാര്‍, എല്ലാം നിയന്ത്രിക്കാന്‍ കുട്ടികള്‍ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ദേശീയ പ്രാദേശിക ഭാഷകളില്‍ കുട്ടികളുടെ തല്‍സമയ വാര്‍ത്താ റിപ്പോര്‍ട്ടിംഗും തെരഞ്ഞെടുപ്പില്‍ സജീവമായി. ജനപ്രതിനിധികളായ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം. റീനയുടേയും വാര്‍ഡ് അംഗം പി ജോനയുടേയും നേതൃത്വത്തില്‍ പോളിംഗ് ബൂത്ത് സന്ദര്‍ശനം നടത്തി.

തെരഞ്ഞെടുപ്പില്‍ ലീഡറായി എസ്.ഡി ഗിരിവര്‍ധനേയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് ഫിനാന്‍ റാഷിദിനേയും തെരഞ്ഞെടുത്തു.

ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ സ്‌കൂളില്‍ നിന്നു തന്നെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യം നിറവേറ്റിയ നിര്‍വൃതിയിലാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.

പ്രധാനാധ്യാപിക കെ.പി. മിനിയും പിടിഎ പ്രസിഡന്റ്  വി.എം. മനേഷിന്റേയും നേതൃത്വത്തില്‍ പിടിഎ വൈസ് പ്രസിഡന്റ്  പി.എം. റിഷാദ് , എംപിടിഎ ചെയര്‍പേഴ്‌സണ്‍ പി.കെ. ബബിത, അധ്യാപകരായ പി.പി. മധു, ടി.കെ. ഉണ്ണികൃഷ്ണന്‍, ടി.ആര്‍. സത്യന്‍, പി.കെ. സ്മിത, കെ.എം. സാജു, ഇ. ഷാഹി, പി.എം. അരുണ്‍കുമാര്‍, ടി.അരുണ്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132738/e-voting-election-as-a-unique-experience-for-students-at-perambra)