---
title: "#blooddonation | എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് രക്തദാനം ചെയ്തു യുവാക്കള്‍ "
english_title: "Youth #donated blood to MVR Cancer Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132886/youth-donated-blood-to-mvr-cancer-center"
published_at: "2023-07-23T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bca975d95ed_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #blooddonation | എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് രക്തദാനം ചെയ്തു യുവാക്കള്‍ 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ബി പോസിറ്റീവ് ബ്ലഡ് ഡൊണെഷന്‍ ഗ്രൂപ്പ് കേരളയും AIM പിഎസ്‌സി കോച്ചിങ് സെന്റെര്‍ പേരാമ്പ്രയും എംവിആര്‍ ക്യാന്‍സര്‍ സെന്ററും ചേര്‍ന്ന് നടത്തിയ രക്തദാന ക്യാമ്പില്‍ 108 പേര്‍ രെജിസ്റ്റര്‍ ചെയ്യുകയും 68 പേര്‍ വിജയകരമായി രക്തദാനം ചെയ്യുകയും ചെയ്തു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ബി പോസിറ്റീവ് ബ്ലഡ് ഡൊണെഷന്‍ ഗ്രൂപ്പ് കേരളയും AIM പിഎസ്‌സി കോച്ചിങ് സെന്റെര്‍ പേരാമ്പ്രയും എംവിആര്‍ ക്യാന്‍സര്‍ സെന്ററും ചേര്‍ന്ന് നടത്തിയ രക്തദാന ക്യാമ്പില്‍ 108 പേര്‍ രെജിസ്റ്റര്‍ ചെയ്യുകയും 68 പേര്‍ വിജയകരമായി രക്തദാനം ചെയ്യുകയും ചെയ്തു.

ഷിനോജ് ഈസ്റ്റ് പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. വി.ജെ അരുണ്‍(ട്രാന്‍ഫ്യൂഷെന്‍ മെഡിസിന്‍, എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍) ഉദ്ഘാടനം നിവഹിച്ചു.

ബി പോസിറ്റീവ് സംസ്ഥന ജനറല്‍ സെക്രട്ടറി എ.ടി പ്രബീഷ്, സംസ്ഥാന പിആര്‍ഒ കെ.എം സജിന്‍, അജയ്രാജ് കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

വി.കെ ജിംലി സ്വാഗതവും സജിത്ത് പാലേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132886/youth-donated-blood-to-mvr-cancer-center)