---
title: "#keralaprintrsassociation | കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി "
english_title: "The District Conference of Kerala Printers Association has started in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132921/the-district-conference-of-kerala-printers-association-has-started-in-perambra"
published_at: "2023-07-23T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bccb28bffe6_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #keralaprintrsassociation | കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ 33-ാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി. ജില്ല പ്രസിഡന്റ് എസ് സുമോദ് കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

## Article Content

**പേരാമ്പ്ര:** കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ 33-ാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയില്‍ തുടക്കമായി. ജില്ല പ്രസിഡന്റ് എസ് സുമോദ് കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

സമ്മേളനത്തിന് മുന്നോടിയായി പട്ടണത്തില്‍ നൂറുകണക്കിന് കെ പി എ പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നടത്തി. സമ്മേളനം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

കെപിഎ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡന്റ് സുമദ്കുമാര്‍ എസ്. അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന പ്രസിഡന്റ് വൈ. വിജയന്‍ മുഖ്യരപഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്ത് സോവനീര്‍ പ്രകാശനം ചെയ്തു.

സൊസൈറ്റി വിശദീകരണവും പ്രാഥമിക ഫണ്ട് സ്വീകരണവും കെപിഎ സംസ്ഥാന ജന. സെക്രട്ടറി പി.എം അസൈനാര്‍ നിര്‍വ്വഹിച്ചു.

കെപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ടി. ഉമ്മര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. കെപിഎ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. രമേഷ് സ്‌നേഹാദരം നല്‍കി.

അച്ചടിയുടെ ഭാവിയും പ്രതിസന്ധിയും എന്ന വിഷയത്തില്‍ കെപിഎ മുഖ്യ ഉപദേഷ്ടാവ് പി.എ. അഗസ്റ്റിന്‍, .സാനു പി. ചെല്ലപ്പന്‍, ജില്ലാ നിരീക്ഷകന്‍ എം ജയറാം, സംസ്ഥാന സെക്രട്ടറി എം.എസ് വികാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ബാബു കൈലാസ്, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ബി.എം മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സ്വാഗതസംഘം കൺവീനർ പി.സി. സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് കണ്‍വീനര്‍ .ബി.  സുനില്‍കുമാര്‍  നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിലെ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും പരിസ്ഥിതി ഫോട്ടോഗ്രാഫറായ ശശി ഗായത്രിയുടെ ഫോട്ടോ പ്രദര്‍ശനവും വിവിധ പ്രിന്റിംഗ് ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132921/the-district-conference-of-kerala-printers-association-has-started-in-perambra)