---
title: "#nursingcourse| നേഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for Nursing Course Admission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133041/applications-are-invited-for-nursing-course-admission"
published_at: "2023-07-23T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd23fce4c23_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #nursingcourse| നേഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്‍ക്ക് 2023 ലെ നേഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും പ്രോസ്‌പെക്റ്റസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

## Article Content

**പേരാമ്പ്ര: **വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്‍ക്ക് 2023 ലെ നേഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും പ്രോസ്‌പെക്റ്റസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ യോഗ്യരായവരുടെ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യുന്നതിനായി ജൂലൈ 27 ന് മുമ്പായി സമര്‍പ്പിക്കണം.

നിശ്ചിത തിയ്യതിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക: ഫോണ്‍: 0495- 2771881 ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133041/applications-are-invited-for-nursing-course-admission)