---
title: "#ncp |പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഭക്ഷണ ഫണ്ട് കൈമാറി എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി "
english_title: "#NCP #Perampra #Block #Committee handed over #food #fund at #Perampra #Taluk #Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133048/ncp-perampra-block-committee-handed-over-food-fund-at-perampra-taluka-hospital"
published_at: "2023-07-23T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd2c9cc5e34_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #ncp |പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഭക്ഷണ ഫണ്ട് കൈമാറി എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര താലൂക്കാശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉളള ഭക്ഷണ ഫണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന് എന്‍സിപി ജില്ലാ സിക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ കൈമാറി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര താലൂക്കാശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉളള ഭക്ഷണ ഫണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന് എന്‍സിപി ജില്ലാ സിക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ കൈമാറി.

എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ ആണ് എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്.

യോഗത്തില്‍ എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് സഫ മജീദ് അദ്ധ്യക്ഷനായി. എന്‍.പി. ബാബു,ഡോ. വിനോദ്, കിഴക്കയില്‍ ബാലന്‍, അനിതകുന്നത്ത്, കെ.കെ.കുഞ്ഞികണാരന്‍, കെ.എം ഗോവിന്ദന്‍, ശ്രീലജ പുതിയേടത്ത്, എന്‍.വേലു, മോഹനന്‍കിഴക്കയില്‍, സി.കെ നാരായണന്‍, സുഭാഷ് പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു.

ശ്രീനി മന ത്താനത്ത് സ്വാഗതവും ഷീബ പാലേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133048/ncp-perampra-block-committee-handed-over-food-fund-at-perampra-taluka-hospital)