---
title: "#KeralaPrintersAssociation | കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു "
english_title: "#Kerala #Printers Association #District Conference #concluded at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133098/kerala-printers-association-district-conference-concluded-at-perambra"
published_at: "2023-07-23T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd61fa17e1f_1_a67.jpg"
keywords: []
---

# #KeralaPrintersAssociation | കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ 33-ാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് സമാപനമായി.

## Article Content

**പേരാമ്പ്ര: **കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ 33-ാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് സമാപനമായി.

ജില്ല പ്രസിഡന്റ് എസ് സുമോദ് കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന് മുന്നോടിയായി പട്ടണത്തില്‍ നൂറുകണക്കിന് കെപിഎ പ്രവര്‍ത്തകര്‍ അണിനിരന്ന് പ്രകടനം നടത്തി.

സമ്മേളനം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കെപിഎ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡന്റ്  സുമദ്കുമാര്‍ എസ്. അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു മുഖ്യാതിഥിയായിരുന്നു.

പ്രതിനിധി സമ്മേളനം കെപിഎ സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന് കുടുംബ സംഗമം കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയും ഉദ്ഘാടനം ചെയ്തു. നാടക-സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് നിയുക്ത അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ. പുഷ്പരാജ് സ്വാഗത പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിലെ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും പരിസ്ഥിതി ഫോട്ടോഗ്രാഫറായ ശശി ഗായത്രിയുടെ ഫോട്ടോ പ്രദര്‍ശനവും വിവിധ പ്രിന്റിംഗ് ഉപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു.

തുടര്‍ന്ന് വിവിധ കലാപരിപാടികളും കെപിഎ കോഴിക്കോട് ജില്ലാകമ്മിറ്റി അവതരിപ്പിച്ച ബമ്പര്‍ നമ്പറടി നാടകവും അരങ്ങേറി.

ഭാരവാഹികളായി എസ് സുമേദ് കുമാര്‍ പ്രസിഡണ്ട്, കെ രമേഷ് സെക്രട്ടറി, എന്‍ മനോജ് കുമാര്‍ ട്രഷറര്‍, പി മോഹനന്‍, കെ സോമന്‍, കെ സുരേഷ് എന്നിവര്‍ വൈസ് പ്രസിഡന്റ്മാര്‍, പി.എ. ഉണ്ണികൃഷ്ണന്‍, കെ പുഷ്പരാജ്, ടി സുരേന്ദ്രന്‍, പി.സി. സത്യന്‍ എന്നിവരെ ജോയിന്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133098/kerala-printers-association-district-conference-concluded-at-perambra)