---
title: "#accident | റോഡിലെ കുഴിയില്‍ ബൈക്ക് വീണ് യുവതിക്ക് പരുക്ക് "
english_title: "A young woman was injured when her bike fell into a pothole on the road at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133135/a-young-woman-was-injured-when-her-bike-fell-into-a-pothole-on-the-road-at-perambra"
published_at: "2023-07-24T00:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd7fb6b2d51_1_road22.jpg"
keywords: []
---

# #accident | റോഡിലെ കുഴിയില്‍ ബൈക്ക് വീണ് യുവതിക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തില്‍ റോഡിലെ കുഴിയില്‍ ബൈക്ക് വീണ് യുവതിക്ക് പരുക്ക്. തിരുവള്ളൂര്‍ സ്വദേശിനി സുഹറ ക്കാണ് പരുക്കേറ്റത്. ഇവരെ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തില്‍ റോഡിലെ കുഴിയില്‍ ബൈക്ക് വീണ് യുവതിക്ക് പരുക്ക്. തിരുവള്ളൂര്‍ സ്വദേശിനി സുഹറ ക്കാണ് പരുക്കേറ്റത്. ഇവരെ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്ര പട്ടണത്തിലെ മധ്യത്തില്‍ പൊലീസ് സ്റ്റേഷന്‍ റോഡിന് സമീപം ഇന്ന് രാത്രിയോടെയാണ് അപകടം.

ഇവിടെ ജല്‍ ജീവന്‍ പദ്ധതിക്കായ് പൈപ്പ് ഇടുന്നതിന് റോഡിന് കുറുകേ കുഴി എടുത്തിരുന്നു. ഇത് ശരിയാംവണ്ണം നികത്താത്തതാണ് അപകട കാരണം.

കുഴി രൂപപ്പെടുമ്പോള്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് കുഴി അടക്കും. മഴ ചെയ്യുന്നതോടെ വീണ്ടും കുഴി രൂപപ്പെടും അപ്പോഴും കുഴി അടയ്ക്കും.

കഴിഞ്ഞ ദിവസവും അടച്ചതാണെങ്കിലും വീണ്ടും ഇവിടെ കുഴി രൂപപ്പെട്ടു. നിരവധി പേര്‍ ഇവിടെ അപകടത്തില്‍ പെടുന്നുത് പതിവാണ്.

വാഹനങ്ങള്‍ സംസ്ഥാന പാതയിലേക്കും തിരിച്ചും പ്രവേശിക്കാന്‍ ബുദ്ധിമുട്ടുകയാണ്. പേരാമ്പ്ര പട്ടണത്തിലെ പ്രധാനപ്പെട്ട പോക്കറ്റ് റോഡാണിത്.

അടിയന്തിരമായി നടപടി എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കോറിവേസ്റ്റ് എങ്കിലും നിരത്തി യാത്ര സുഗമമാക്കണം എന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133135/a-young-woman-was-injured-when-her-bike-fell-into-a-pothole-on-the-road-at-perambra)