---
title: "#distribution | പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു "
english_title: "#Chicken and cages were #distributed to #Scheduled Caste beneficiaries at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133322/chicken-and-cages-were-distributed-to-scheduled-caste-beneficiaries-at-perambra"
published_at: "2023-07-24T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bebb1a2cd3c_1_hen.jpg"
keywords: []
---

# #distribution | പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്കുള്ള കോഴിയും കൂടും വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്കുള്ള കോഴിയും കൂടും വിതരണം ചെയ്തു.

വിതരണോല്‍ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി ബാബു നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവന്‍ അധ്യക്ഷത വഹിച്ചു.

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാവിഷ്‌ക്കരിച്ച പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് കോഴിക്കും കൂടിനുമായി മൊത്തം 3500 രൂപ കണക്കാക്കി 19 പേര്‍ക്കാണു നല്‍കുന്നത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് അംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

എസ്‌സി വികസന ഓഫീസര്‍ സൂസമ്മ സ്വാഗതവും  പി ശശികുമാര്‍ നന്ദിയും പറഞ്ഞു. ഈ പരിപാടിയില്‍ പേരാമ്പ്ര, നൊച്ചാട്, കായണ്ണ പഞ്ചായത്തിലെ എസ്‌സി ഗുണഭോക്താക്കളും മറ്റു പ്രമോട്ടര്‍മാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133322/chicken-and-cages-were-distributed-to-scheduled-caste-beneficiaries-at-perambra)