---
title: "#indefenite strike | ജീവനക്കാരുടെ അനിശ്ചിതകാല ഉപരോധം സംസ്ഥാന വ്യാപകമാക്കും: ഐഎന്‍ടിയുസി "
english_title: "#Indefinite strike by employees to be made state-wide: INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133377/indefinite-strike-by-employees-to-be-made-state-wide-intuc"
published_at: "2023-07-24T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be831a72715_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #indefenite strike | ജീവനക്കാരുടെ അനിശ്ചിതകാല ഉപരോധം സംസ്ഥാന വ്യാപകമാക്കും: ഐഎന്‍ടിയുസി 

> **Lead Summary:** **പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആഗസ്ത് 4 മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന അനിശ്ചിത കാല ഉപരോധം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപരോധം പ്രാദേശിക തലം വരെ വ്യാപിപ്പിക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി.

## Article Content

**പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആഗസ്ത് 4 മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന അനിശ്ചിത കാല ഉപരോധം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപരോധം പ്രാദേശിക തലം വരെ വ്യാപിപ്പിക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി.

കിട്ടുന്ന തുച്ഛമായ ശമ്പളം പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മിനിമം വേതനം, ഹോണറേറിയം വര്‍ധിപ്പിക്കുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അനിശ്ചിത കാല ഉപരോധം നടത്തുന്നത്.

അംഗന്‍വാടി &ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് പി.വി ചന്ദ്രിക അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി ദിനേശ്, വി.പി സുരേഷ്, യു.വി സൗമ്യ, സുജിത, സീനത്ത്, പ്രസന്ന എന്നിവര്‍ സംസാരിച്ചു.

സുജിത ടി (പ്രസിഡന്റ് ), പ്രസന്ന, കെ.എം ചന്ദ്രിക ്(വൈസ് പ്രസിഡന്റുമാര്‍), എന്‍.എം രാജി( ജനറല്‍ സെക്രട്ടറി), വി.എ മേരി(സെക്രട്ടറി), സീനത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133377/indefinite-strike-by-employees-to-be-made-state-wide-intuc)