---
title: "#antidrug | ലഹരി വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ നടത്തി "
english_title: "An #anti-drug public convention was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133382/an-anti-drug-public-convention-was-held"
published_at: "2023-07-24T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be873ceb986_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #antidrug | ലഹരി വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ നടത്തി 

> **Lead Summary:** **അരിക്കുളം:** അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ലഹരി വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.പി അശോകന്‍ അദ്ധ്യക്ഷനായി.

## Article Content

**അരിക്കുളം:** അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ലഹരി വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.പി അശോകന്‍ അദ്ധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എക്‌സെസ് ഓഫീസര്‍ ഷിജിത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

രമേശന്‍, സി രാമദാസ്, അമ്മത് പൊയിലങ്ങല്‍, കെ.കെ വേണുഗോപാല്‍, യൂസഫ് കുറ്റിക്കണ്ടി, പി.പി. കല്യാണി, ആത്മ അരിക്കുളം പഞ്ചായത്ത് ചെയര്‍മാന്‍ ടി സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133382/an-anti-drug-public-convention-was-held)