---
title: "#manippur| മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണം: സി.പി.എഅസീസ് "
english_title: "Opposition parties should be ready for concerted agitation on maNippur issue: CPA's"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133405/opposition-parties-should-be-ready-for-concerted-agitation-on-manippur-issue-cpas"
published_at: "2023-07-24T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be962e77c72_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #manippur| മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണം: സി.പി.എഅസീസ് 

> **Lead Summary:** **മേപ്പയ്യൂര്‍: **മണിപ്പൂരിലെ വംശഹത്യയും, സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും തടയുന്നതില്‍ പരാജയപ്പെട്ട ബി.ജെപി സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, അവര്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരേയും പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റ് അകത്ത് നടത്തുന്നത് പോലുള്ള യോജിച്ച പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി നടത്താന്‍ തയ്യാറകണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എഅസീസ്.

## Article Content

**മേപ്പയ്യൂര്‍: **മണിപ്പൂരിലെ വംശഹത്യയും, സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും തടയുന്നതില്‍ പരാജയപ്പെട്ട ബി.ജെപി സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, അവര്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരേയും പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റ് അകത്ത് നടത്തുന്നത് പോലുള്ള യോജിച്ച പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി നടത്താന്‍ തയ്യാറകണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എഅസീസ്.

അരിക്കുളം പഞ്ചായത്ത് വനിതാലീഗ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് മര്‍വ്വ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ: പ്രസിഡണ്ട് കെ. മറിയം മുഖ്യപ്രഭാഷണം നടത്തി.

ഫാസില്‍ നടേരി, സജ്‌ന എന്നിവര്‍ ക്ലാസെടുത്തു. സൗഫി താഴെകണ്ടി, ഷര്‍മ്മിനകോമത്ത്, വഹിദ പാറേമ്മല്‍, സീനത്ത് വടക്കയില്‍, സാബിറനടുക്കണ്ടി, ഇ.കെഅമ്മദ് മൗലവി , ബഷീര്‍ വടക്കയില്‍, കെ.എം അമ്മദ്, വി.വി.എം ബഷീര്‍, ആര്‍ സുഹ്‌റ, പി.അമ്മദ്, സലാം തറമ്മല്‍, ഇ.കെ ബഷീര്‍, എന്‍.കെ.അഷ്‌റഫ്, കെ.പി സൈന, കെ അന്‍സില, കെ.എം സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133405/opposition-parties-should-be-ready-for-concerted-agitation-on-manippur-issue-cpas)