---
title: "#allotmentofland | ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for #allotment of land to# landless #Scheduled Tribes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133419/applications-are-invited-for-allotment-of-land-to-landless-scheduled-tribes"
published_at: "2023-07-24T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bea436f01af_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #allotmentofland | ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലാന്റ്ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര:** ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലാന്റ്ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരും, സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബസ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായിരിക്കണം.

നിശ്ചിത അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം.

അപേക്ഷകള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും ലഭിക്കുന്നതാണ്.

അപേക്ഷകള്‍ ജൂലൈ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2376364

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133419/applications-are-invited-for-allotment-of-land-to-landless-scheduled-tribes)