---
title: "#carcrash | കായണ്ണയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക് "
english_title: "Two people were injured when their #car hit a tree in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133432/two-people-were-injured-when-their-car-hit-a-tree-in-kayanna"
published_at: "2023-07-24T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64beaf4dd3d37_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #carcrash | കായണ്ണയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക് 

> **Lead Summary:** **കായണ്ണ: **കായണ്ണ കരികണ്ടന്‍ പാറ ഊളേരി റോഡില്‍ മില്‍മ സൊസൈറ്റിക്ക് സമീപം കാര്‍ മരത്തിലിടിച്ച് 2 പേര്‍ക്ക് പരിക്ക്.

## Article Content

**കായണ്ണ: **കായണ്ണ കരികണ്ടന്‍ പാറ ഊളേരി റോഡില്‍ മില്‍മ സൊസൈറ്റിക്ക് സമീപം കാര്‍ മരത്തിലിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ഇന്ന് വൈകിട്ട് 8.30 ഓടെയായിരുന്നു സംഭവം. മൊട്ടന്തറ സജിത്ത് കൂടപ്പുരയില്‍, എരപ്പാം തോട് സ്വദേശി സനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാര്‍ കയറ്റത്തില്‍ നിന്നും നിയന്ത്രണം വിട്ട് പിന്നോട്ട് വന്ന് മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പേരാമ്പ്ര  ഇ എം എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133432/two-people-were-injured-when-their-car-hit-a-tree-in-kayanna)