---
title: "#EmploymentGuaranteeScheme | തൊഴിലുറപ്പ് പദ്ധതി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അവലോകന യോഗം നാളെ "
english_title: "Employment Guarantee Scheme: Review meeting of gram panchayat presidents tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133441/employment-guarantee-scheme-review-meeting-of-gram-panchayat-presidents-tomorrow"
published_at: "2023-07-24T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64beb778ba32f_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #EmploymentGuaranteeScheme | തൊഴിലുറപ്പ് പദ്ധതി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അവലോകന യോഗം നാളെ 

> **Lead Summary:** **പേരാമ്പ്ര**: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടി കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നു.

## Article Content

**പേരാമ്പ്ര**: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടി കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നു.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 10 മണി മുതല്‍ എരഞ്ഞിപ്പാലം ആശിര്‍വാദ് ലോണ്‍സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം.

യോഗത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ എ.നിസ്സാമുദ്ദീന്‍, സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഡോ. എന്‍. രമാകാന്തന്‍, ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി.ബാലചന്ദ്രന്‍, അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ രവിരാജ്, ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.സുദേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133441/employment-guarantee-scheme-review-meeting-of-gram-panchayat-presidents-tomorrow)