---
title: "#tree | ഇലക്ട്രിക് ലൈനിന് മുകളില്‍ മരം കടപുഴകി വീണു "
english_title: "The tree fell on top of the #electric line at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133499/the-tree-fell-on-top-of-the-electric-line-at-perambra"
published_at: "2023-07-25T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf625a9d1dd_1_amaram.jpg"
keywords: []
---

# #tree | ഇലക്ട്രിക് ലൈനിന് മുകളില്‍ മരം കടപുഴകി വീണു 

> **Lead Summary:**  പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ മഠത്തില്‍ മുക്കില്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

## Article Content

 പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ മഠത്തില്‍ മുക്കില്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

തിങ്കളാഴ്ച വൈകുന്നേരം ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് റോഡരികിലുള്ള പറമ്പില്‍ നിന്നും വലിയ തേക്കുമരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണ് അപകടാവസ്ഥയിലാവുകയിരുന്നു.

വിവരം ലഭിച്ച ഉടനെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീക്കിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര അഗ്‌നിശമന നിലയത്തില്‍ നിന്നും ഒരു യൂണിറ്റ് സ്ഥലത്തെത്തി ഒരു മണിക്കൂറിലേറെ പ്രയത്‌നിച്ചാണ് ഇലക്ട്രിക് ലൈനുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാതെ വിദഗ്ധമായി മരം മുറിച്ചുമാറ്റി ഗതാഗതം സാധാരണ നിലയിലാക്കിയത്.

നിലയത്തിലെ ഉദ്യോഗസ്ഥരായ സിധീഷ്, സിജീഷ് വിപിന്‍, വിനീത് എന്നിവരും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133499/the-tree-fell-on-top-of-the-electric-line-at-perambra)