---
title: "#familymeet| കുന്നോത്ത് കേളമ്പത്ത് തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു "
english_title: "Kunnoth Kelambath #family #reunion #organized at #cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133549/kunnoth-kelambath-family-reunion-organized-at-cheruvannur"
published_at: "2023-07-25T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf7dc5cfcff_1_asangamam.jpg"
keywords: []
---

# #familymeet| കുന്നോത്ത് കേളമ്പത്ത് തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂര്‍ 'മുയിപ്പോത്ത് ആസ്ഥാനമായുള്ള കുന്നോത്ത്' കേളമ്പത്ത് തറവാട് കടുംബസംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂര്‍ 'മുയിപ്പോത്ത് ആസ്ഥാനമായുള്ള കുന്നോത്ത്' കേളമ്പത്ത് തറവാട് കടുംബസംഗമം സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ വെണ്ണാ റോഡ് കേളമ്പത്ത് തറവാട്ടില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

കൂടുംബ ബന്ധങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ രമേശ് കാവില്‍ പ്രഭാഷണം നടത്തി. കുടുംബത്തിലെ മുതിര്‍ന്നവരെ ആദരിക്കല്‍, തിരുവാതിരക്കളി, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ എന്നിവ നടത്തി.

കെ.കെ രജിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സന്തോഷ് ഉഷാപുരി അധ്യക്ഷത വഹിച്ചു. വി.പി വിജയന്‍, രാജീവന്‍ തറവട്ടത്ത്, ഷിജിത്ത് വെള്ളൂക്കര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133549/kunnoth-kelambath-family-reunion-organized-at-cheruvannur)