---
title: "#openairauditorium| ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും, കളിസ്ഥലവും യാഥാര്‍ത്ഥ്യമാക്കണം "
english_title: "An #open #air #auditorium and #playground should also be realised at #koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133573/an-open-air-auditorium-and-playground-should-also-be-realised-at-koothali"
published_at: "2023-07-25T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8d9da340f_1_ground.jpg"
keywords: []
---

# #openairauditorium| ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും, കളിസ്ഥലവും യാഥാര്‍ത്ഥ്യമാക്കണം 

> **Lead Summary:** **കൂത്താളി:** ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും, കളിസ്ഥലവും യാഥാര്‍ത്ഥ്യമാക്കണം.

## Article Content

**കൂത്താളി:** ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും, കളിസ്ഥലവും യാഥാര്‍ത്ഥ്യമാക്കണം.

കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ ആശാരി മുക്കില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും, കളിസ്ഥലവും യാഥാര്‍ത്ഥ്യമാക്കണമെന്ന് ആശാരിമുക്ക് റെസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി അധികൃതരോട് ആവിശ്യപ്പെട്ടു.

വാര്‍ഷിക ജനറല്‍ ബോഡിയും, ഓഫീസ് ഉദ്ഘാടനവും ഡോക്ടര്‍ അബ്ദുള്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.

എം സുരേഷ്, സി.എച്ച് രാഘവന്‍, കെ. രാമദാസ്, കെ.വി സുരേഷ്, പി ബാബു എന്നിവര്‍ സംസാരിച്ചു. ടി.പി. ജിജിലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ഷെര്‍ളി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി എം സുരേഷ് സെക്രട്ടറി, പി ഷെര്‍ളി ജോ സെക്രട്ടറി, എ.കെ. മോഹനന്‍ പ്രസിഡന്റ്, എം.കെ. സുജ വൈസ് പ്രസിഡന്റ്, ടി.പി. ജിജിലന്‍ ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133573/an-open-air-auditorium-and-playground-should-also-be-realised-at-koothali)