---
title: "#Equivalency Course | തുല്യതാ കോഴ്‌സ് പഠിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ് സൗകര്യമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍"
english_title: "#Vadakumbad Higher Secondary School provides computer lab facility for #Equivalency Course learners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133649/vadakumbad-higher-secondary-school-provides-computer-lab-facility-for-equivalency-course-learners"
published_at: "2023-07-25T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #Equivalency Course | തുല്യതാ കോഴ്‌സ് പഠിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ് സൗകര്യമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** ** പേരാമ്പ്ര : **തുല്യതാ കോഴ്‌സ് പഠിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ് സൗകര്യമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാതൃകയായി.

## Article Content

** പേരാമ്പ്ര : **തുല്യതാ കോഴ്‌സ് പഠിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ് സൗകര്യമൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാതൃകയായി.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രവത്തനങ്ങളുടെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന പത്താംതരം തുല്യതാ കോഴ്‌സ് പഠിതാക്കള്‍ക്കാണ് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബ് സൗകര്യമൊരുക്കി മാതൃകയായത്.

ഐടി വിഷയത്തിന്റെ ഭാഗമായിട്ടാണ് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഒരുക്കിയത്. സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, പ്രധാനധ്യാപകന്‍ വി. അനില്‍ എന്നിവരുടെ അനുവാദത്തോടെ 2023 സ്പതംബര്‍ മാസത്തില്‍ പരീക്ഷയ്ക്ക് ഒരുങ്ങുന്ന 48 പഠിതാക്കള്‍ക്ക് സ്‌കൂള്‍ ഐടി ടീച്ചര്‍മാരായ എം. പ്രവിതയും, കെ.കെ. വിജിതയും പഠിതാക്കള്‍ക്ക് വളരെ നല്ല രീതിയില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊടുത്തു.

വളരെ ആവേശത്തോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്ന 48 പഠിതാക്കള്‍ക്ക് ധൈര്യം പകര്‍ന്ന് കൊണ്ട് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍. സ്മിത വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണിവേങ്ങേരി, ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരക് എന്നിവരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് സമിതിയും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്‌.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133649/vadakumbad-higher-secondary-school-provides-computer-lab-facility-for-equivalency-course-learners)