---
title: "#garbagedisposal| മാലിന്യം നീക്കം ചെയ്യാന്‍ സൗകര്യം ഇല്ല: ധര്‍ണ്ണയുമായി ചെറുവണ്ണൂരിലെ ഹരിത കര്‍മ്മ സേന "
english_title: "No 3garbage #disposal facility: #HaritaKarmaSena in Cheruvannur with #dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133661/no-3garbage-disposal-facility-haritakarmasena-in-cheruvannur-with-dharna"
published_at: "2023-07-25T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfe11a894f2_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #garbagedisposal| മാലിന്യം നീക്കം ചെയ്യാന്‍ സൗകര്യം ഇല്ല: ധര്‍ണ്ണയുമായി ചെറുവണ്ണൂരിലെ ഹരിത കര്‍മ്മ സേന 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം പഞ്ചായത്ത് ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഹരിത കര്‍മ്മ സേന (സി.ഐ.ടി.യു) പ്രവര്‍ത്തകര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാവശ്യമായ വാഹന സൗകര്യം പഞ്ചായത്ത് ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഹരിത കര്‍മ്മ സേന (സി.ഐ.ടി.യു) പ്രവര്‍ത്തകര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ.സുനില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഒരു മാസക്കാലമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല.

മാലിന്യങ്ങള്‍ പല സ്ഥലങ്ങളിലും കുന്നുകൂടി അതിരൂക്ഷഗന്ധം പടര്‍ത്തി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുര്‍ന്നിട്ടുണ്ട്.

ഇതുമൂലം മഴക്കാലത്ത് സാക്രമിക രോഗകങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. മഴക്കാലമാരംഭിക്കുന്നതോടെ ഏറെ ജാഗ്രതയോടെ കാണേണ്ട വിഷയമാണിത്.

സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന മാലിന്യ സംസ്‌കരണമെന്ന ആശയത്തെതന്നെ അട്ടിമറിക്കുന്ന നടപടിയാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നത്.

അടിയന്തരമായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും, അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹരിത കര്‍മസേന അംഗങ്ങള്‍ പറഞ്ഞു.

സി.എം സീന അദ്ധ്യക്ഷയായി. കെ.പി.സതീശന്‍, ടി. മനോജ്, എം.അശോകന്‍, സീന വി.പി എന്നിവര്‍ സംസാരിച്ചു. ഷൈനി വി.സി.കെ.സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133661/no-3garbage-disposal-facility-haritakarmasena-in-cheruvannur-with-dharna)