---
title: "#winners | നീറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു "
english_title: "Congratulation to the #top achievers in NEET, SSLC and Plus Two exams at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133664/congratulation-to-the-top-achievers-in-neet-sslc-and-plus-two-exams-at-perambra"
published_at: "2023-07-25T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfe8607bd70_1_asslc.jpg"
keywords: []
---

# #winners | നീറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു 

> **Lead Summary:** **പേരാമ്പ്ര :** നീറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.

## Article Content

**പേരാമ്പ്ര :** നീറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് നീറ്റ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായവരെ അനുമോദിച്ചത്.

ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം സല്‍മ നന്മനകണ്ടി അധ്യക്ഷത വഹിച്ചു. സിപിഎ അസീസ് മുഖ്യ പ്രഭാഷണം നടത്തി.

ഷാജു പൊന്‍പറ, കെപി റസാഖ്, സി.പി ഹമീദ്, പി.കെ ബിജു, നടുക്കണ്ടി അസീസ്, വി.പി പ്രമോദ്, മജീദ് ഡീലക്‌സ്, രജീഷ് മാക്കുഴി, എന്‍.കെ മുസ്തഫ, കെ ഭവിത, കെ.എം ബിന്ദു എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ മനോജ് ചെറുവോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് റാഫി കക്കാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133664/congratulation-to-the-top-achievers-in-neet-sslc-and-plus-two-exams-at-perambra)