---
title: "മാതൃഭാഷ പഠനത്തിലൂടെ മാനവിക ബോധം വളര്‍ത്താന്‍ കഴിയും: രമേശ് കാവില്‍"
english_title: "Humanity can be developed through learning mother tongue: Ramesh Kavil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133667/humanity-can-be-developed-through-learning-mother-tongue-ramesh-kavil"
published_at: "2023-07-25T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfe9b47836f_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# മാതൃഭാഷ പഠനത്തിലൂടെ മാനവിക ബോധം വളര്‍ത്താന്‍ കഴിയും: രമേശ് കാവില്‍

> **Lead Summary:** ** പയ്യോളി: **മാതൃഭാഷയിലൂടെ കുട്ടികളില്‍ മാനവിക ബോധവും ജീവിത മൂല്യവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍.

## Article Content

** പയ്യോളി: **മാതൃഭാഷയിലൂടെ കുട്ടികളില്‍ മാനവിക ബോധവും ജീവിത മൂല്യവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍.

അധ്യാപകര്‍ അധ്യാപനത്തില്‍ കൂടുതല്‍ പരിശീലനം നേടേണ്ടതുണ്ടെന്നും പുതു തലമുറയിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ക്ലാസ് റൂം പഠന പ്രവര്‍ത്തനം ആകര്‍ഷകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാവത്തിനും ആസ്വാദനത്തിനും പ്രധാന്യം നല്‍കി കുട്ടികളെ കവിത പരിചയപ്പെടുത്തണമെന്നും അദ്ദേഹം കവിതാസ്വാദന ശില്‍പശാലയില്‍ പറത്തു.

പയ്യോളി അരങ്ങില്‍ ശ്രീധരന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്‍.എം ജാഫര്‍ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോഴിക്കോട് ജില്ല അസി: കോഡിനേറ്റര്‍ വി.എം. അഷറഫ് 'വിദ്യാരംഗം എന്ത് എന്തിന് ' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

സജീവന്‍ കുഞ്ഞോത്ത്, സത്യന്‍ മുദ്ര, സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാരംഗം സബ്ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ രഞ്ജിഷ് ആവള സ്വാഗതവും അസി.കോ - ഓര്‍ഡിനേറ്റര്‍ ആര്‍.എം ശശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133667/humanity-can-be-developed-through-learning-mother-tongue-ramesh-kavil)