---
title: "#avalabrothers | ചാന്ദ്ര ദിനപഠന ക്ലാസ്സുമായി ആവള ബ്രദേഴ്‌സ് വനിതാവേദി "
english_title: "Avala Brothers Vanitavedi with Lunar Day Study Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133675/avala-brothers-vanitavedi-with-lunar-day-study-class"
published_at: "2023-07-25T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bff118664ce_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #avalabrothers | ചാന്ദ്ര ദിനപഠന ക്ലാസ്സുമായി ആവള ബ്രദേഴ്‌സ് വനിതാവേദി 

> **Lead Summary:** **ആവള:** ബ്രദേഴ്‌സ് വനിതാവേദി ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും വേണ്ടി ചാന്ദ്രദിനപഠന ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**ആവള:** ബ്രദേഴ്‌സ് വനിതാവേദി ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും വേണ്ടി ചാന്ദ്രദിനപഠന ക്ലാസ്സ് സംഘടിപ്പിച്ചു.

ആവള ബ്രദേഴ്‌സ് കലാസമിതി അങ്കണത്തില്‍ വെച്ച് നടന്ന ക്ലാസ്സ് ആര്‍. പത്മനാഭന്‍ നയിച്ചു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ നിഷ മേയന അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കലാസമിതി പ്രസിഡന്റ് കുഞ്ഞമ്മത് മലയില്‍, നേഹ എന്നിവര്‍ സംസാരിച്ചു. ഷൈമ സന്തോഷ് സ്വാഗതവും ശ്രീജില ശ്രീജിത്ത് നന്ദിയും പറഞ്ഞു. കുട്ടികള്‍ളും പൊതുജനങ്ങളും അടക്കം വലിയ പങ്കാളിത്തം കൊണ്ട് ക്ലാസ്സ് ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133675/avala-brothers-vanitavedi-with-lunar-day-study-class)