---
title: "പേരാമ്പ്രയില്‍ ഭാരതീയ മസ്ദൂര്‍ സംഘം മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Avala Brothers Vanitavedi with Lunar Day Study Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133687/avala-brothers-vanitavedi-with-lunar-day-study-class"
published_at: "2023-07-25T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bff6fe87ee4_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഭാരതീയ മസ്ദൂര്‍ സംഘം മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര: **ഭാരതീയ മസ്ദൂര്‍ സംഘം മേഖല കമ്മറ്റി ഓഫീസ് കുറ്റ്യാടി റോഡ് മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍ ജി ഒ സംഘ് സംസ്ഥാന ട്രഷറര്‍ ടി ദേവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **ഭാരതീയ മസ്ദൂര്‍ സംഘം മേഖല കമ്മറ്റി ഓഫീസ് കുറ്റ്യാടി റോഡ് മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍ ജി ഒ സംഘ് സംസ്ഥാന ട്രഷറര്‍ ടി ദേവാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ദേശഭക്തിയും തൊഴിലാളികള്‍ക്കിടയില്‍ ബി.എം.എസ്സിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു എന്നും ഇദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഭാരതീയ മസ്ദൂര്‍ സംഘം പേരാമ്പ്ര മേഖല പ്രസിഡണ്ട് ജിനേഷ് എ.സി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേഖല സെക്രട്ടറി ചന്ദ്രന്‍ കുണ്ടുംകര സ്വാഗതം പറഞ്ഞു.

ബി ബി വി എസ് ജില്ലാ സെക്രട്ടി സേതുമാധവന്‍, ആര്‍ എസ് എസ് ഖണ്ഡ് കാര്യാവാഹ് ശ്രീരാജ്, ബി ജെ പി സൗത്ത് പ്രസിഡണ്ട് ബാലകൃഷ്ണന്‍, നോര്‍ത്ത് പ്രസിഡണ്ട് പ്രസൂണ്‍ കല്ലോട്, വിദ്യാനികേതന്‍ അമരേഷ് അജിത്ത് ദ്വാരക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ബി.എം.എസ്സ് ജില്ലാ ജോ: സെക്രട്ടറി ദിലീപന്‍ സി.പി.ഗലേഷ് (മേഖല ട്രഷറര്‍)നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133687/avala-brothers-vanitavedi-with-lunar-day-study-class)