---
title: "#harithakarmmasena | ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നടത്തിയ ധര്‍ണ്ണ രാഷ്ട്രീയ പ്രേരിതമെന്ന് പ്രസിഡന്റ് "
english_title: "The President said that the sit-in by Haritakarma Senamen was politically motivated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133699/the-president-said-that-the-sit-in-by-haritakarma-senamen-was-politically-motivated"
published_at: "2023-07-25T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c000a94dc2b_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #harithakarmmasena | ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നടത്തിയ ധര്‍ണ്ണ രാഷ്ട്രീയ പ്രേരിതമെന്ന് പ്രസിഡന്റ് 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ സിഐടിയു നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ഇന്ന് നടത്തിയ ധര്‍ണ്ണ രാഷ്ട്രീയ പ്രേരിതമെന്ന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ സിഐടിയു നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ഇന്ന് നടത്തിയ ധര്‍ണ്ണ രാഷ്ട്രീയ പ്രേരിതമെന്ന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

24 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഹരിത കര്‍മ്മ സേനക്ക് വേണ്ടിയുള്ള വാഹനത്തിന്റെ ടെണ്ടര്‍ അംഗീകരിക്കുകയും അടുത്ത ദിവസം മുതല്‍ ഓടാന്‍ തീരുമാനമെടുക്കുകയും ചെയ്തതിന് ശേഷം തൊഴിലാളികളെ കബളിപ്പിച്ച് ഓടാന്‍ നിശ്ചയിച്ച ദിവസം തന്നെ സമരം ചെയ്യിച്ച് സി ഐ ടി യു അപഹാസ്യമാവുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

നാളിതുവരെ ക്വട്ടേഷന്‍ വിളിക്കാതെ സ്വന്തം നിലയില്‍ കൂടിയ നിരക്കില്‍ ഹരിതകര്‍മ്മസേനാഗവുമായി ബന്ധപ്പെട്ടയാളുടെ വാഹനം വിളിക്കുന്നതിലെ അപാകത ഭരണസമിതി ചൂണ്ടിക്കാട്ടുകയും ക്വട്ടേഷന്‍ വിളിക്കുകയും ചെയ്തതും ഹരിതകര്‍മ്മസേനയുടെ വരവ് ചിലവ് കണക്കുകളില്‍ സുതാര്യത വേണം എന്ന് ആവശ്യപ്പട്ടതുമാണ് ചില ഹരിതകര്‍മ്മ സേനാ അംഗങ്ങളെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം പാഞ്ചായത്തിന് മുന്‍പില്‍ ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം കൂലി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒര് അംഗത്തിന് സമരം നടത്തേണ്ട സാഹചര്യം ഉണ്ടായി

. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ചില അംഗങ്ങള്‍ പെരുമാറുന്നത.്

മുന്‍കാലങ്ങളിലെ ഭാരവാഹികള്‍ വരുമാനം ബാങ്കിലടയ്ക്കാതെ കൈവശം വച്ച് ക്രമക്കേടിന് ശ്രമിച്ചതിനാല്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

വ്യക്തത ഇല്ലാത്ത മുന്‍കാലങ്ങളിലെ ബില്ലുകള്‍ ഭരണ സമിതിക്ക് മുന്‍പാകെ വന്നപ്പോള്‍ പരിശോധനക്ക് ശേഷമേ നല്‍കാന്‍ കഴിയൂ എന്നും ഇത്തരത്തില്‍ ഇനിയും കുത്തഴിഞ്ഞ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് ഭരണസമിതി ശക്തമായ താക്കീതു നല്‍കിയപ്പോള്‍ ആണ് സമരവുമായി രംഗത്ത് വരുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133699/the-president-said-that-the-sit-in-by-haritakarma-senamen-was-politically-motivated)