---
title: "#immunization | കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ മിഷന്‍ ഇന്ദ്രധനുഷ്"
english_title: "#Mission #Indradhanush to complete #immunization of #children at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133776/mission-indradhanush-to-complete-immunization-of-children-at-perambra"
published_at: "2023-07-26T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b1b341ae2_1_mission.jpg"
keywords: []
---

# #immunization | കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ മിഷന്‍ ഇന്ദ്രധനുഷ്

> **Lead Summary:** ** പേരാമ്പ്ര: **കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തിലൂടെ പൂര്‍ത്തിയാക്കാം.

## Article Content

** പേരാമ്പ്ര: **കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തിലൂടെ പൂര്‍ത്തിയാക്കാം.

ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞമായ മിഷന്‍ ഇന്ദ്രധനുഷിലൂടെയാണ് മുടങ്ങിയ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കാവുന്നത്.

അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലെയും ഗര്‍ഭിണികളിലെയും പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യജ്ഞമാണ് മിഷന്‍ ഇന്ദ്രധനുഷ് 5.0.

യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഔട്ട് റീച്ച് കേന്ദ്രങ്ങളിലും ഊര്‍ജ്ജിതമായി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കും.

പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ഇമ്മ്യൂണൈസേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധം വീടുവീടാന്തരം സര്‍വേ നടത്തുകയും ആരോഗ്യ ബോധവല്‍ക്കരണം നല്‍കുകയും ചെയ്യും.

വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ബലക്ഷയം, മഞ്ഞപ്പിത്തം ബി, പോളിയോ മൈലൈറ്റിസ് (പിള്ളവാതം), ഡിഫ്തീരിയ (തൊണ്ടമുള്ള്), പെര്‍ട്ടൂസിസ് (വില്ലന്‍ ചുമ), വയറിളക്കം, ടെറ്റനസ് (കുതിരസന്ധി), മീസില്‍സ് (മണ്ണന്‍), മംപ്‌സ് (മുണ്ടി നീര്), ഹീമോഫിലസ് ഇന്‍ഫ്‌ളുന്‍സ ടൈപ്പ് ബി, റുബല്ല, ജപ്പാന്‍ ജ്വരം എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളാണ് നല്‍കുക.

മൂന്ന് ഘട്ടങ്ങളായാണ് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നത്. ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയുമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133776/mission-indradhanush-to-complete-immunization-of-children-at-perambra)