അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡിക്കല്‍ സേവനം

അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡിക്കല്‍ സേവനം
Nov 29, 2021 11:24 AM | By Perambra Editor

കോഴിക്കോട്: അട്ടപ്പാടിയിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടേ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നു.

ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി എന്നിവരുടേയും ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തിലാണ് സൗജന്യ സേവനം ലഭ്യമാക്കുന്നത്.

വിദഗ്ദ്ധ ഡോക്ടര്‍മാരും മെഡിക്കല്‍ ടീമും, ആസ്റ്റര്‍ വളണ്ടിയേഴ്‌സും അടങ്ങുന്ന സംഘവും വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിച്ച ആസ്റ്റര്‍ വാഹനങ്ങള്‍ സഹിതമാണ് അട്ടപ്പാടിയിലെത്തുന്നത്.

ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളും അസുഖങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ജനിതക പരിശോധ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും, കൂടുതല്‍ പരിശോധനയില്‍ വിദഗ്ദ്ധ ചികിത്സയോ, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോ ആവശ്യമായ കുഞ്ഞുങ്ങള്‍ക്ക് തികച്ചും സൗജന്യമായി അത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന, ആതുരസേവനവുമായി ബന്ധപ്പെട്ട ഏത് സൗകര്യങ്ങളും ഒരുക്കുവാന്‍ ആസ്റ്റര്‍ ഗ്രൂപ്പ് തയ്യാറാണെന്ന് ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള) മായി ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 7025 767676 (വാട്സ് ആപ്പ്)

Free medical service from Aster Hospitals in Attappadi

Next TV

Related Stories
കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Jan 18, 2022 02:33 PM

കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍...

Read More >>
പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

Jan 18, 2022 12:18 PM

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

Read More >>
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Jan 18, 2022 10:09 AM

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

Jan 17, 2022 09:38 PM

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ്...

Read More >>
തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

Jan 17, 2022 09:06 PM

തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

ആറുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയാണ്...

Read More >>
Top Stories