---
title: "#Manipur | മണിപ്പൂരിലെ വംശഹത്യ; വനിതാ ലീഗ് പ്രതിഷേധം ഇന്ന് പേരാമ്പ്രയില്‍"
english_title: "#Genocide in #Manipur; Women's #League protest in #Perambra today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133822/genocide-in-manipur-womens-league-protest-in-perambra-today"
published_at: "2023-07-26T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0cb6a9319d_1_manipoor.jpg"
keywords: []
---

# #Manipur | മണിപ്പൂരിലെ വംശഹത്യ; വനിതാ ലീഗ് പ്രതിഷേധം ഇന്ന് പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര: **മണിപ്പൂരിലെ വംശഹത്യയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദി സര്‍ക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര: **മണിപ്പൂരിലെ വംശഹത്യയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദി സര്‍ക്കാറിനെതിരെ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കുന്നു.

പ്രതിഷേധ സമരം ഇന്ന് 3 മണിക്ക് പേരാമ്പ്രയില്‍ നടക്കുമെന്ന് വനിതാ ലീഗ് കമ്മിറ്റി അറിയിച്ചു.

മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ബസ്സ്റ്റാന്റ്  പരിസരത്ത് സമാപിക്കും.

മണ്ഡലത്തിലെ മുഴുവന്‍ വനിതാ ലീഗ് പ്രവര്‍ത്തകരും കൃത്യം 3 മണിക്ക് മാര്‍ക്കറ്റ് പരിസരത്ത് എത്തിച്ചേരണമെന്ന് വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  ഷര്‍മിന കോമത്തും ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മലും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133822/genocide-in-manipur-womens-league-protest-in-perambra-today)