---
title: "#Krishi Bhavan | മേപ്പയ്യൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു "
english_title: "#Vegetable #seedlings were #distributed at #Mepayyur #Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133848/vegetable-seedlings-were-distributed-at-mepayyur-krishi-bhavan"
published_at: "2023-07-26T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0dd4768a95_1_mk2.jpg"
keywords: []
---

# #Krishi Bhavan | മേപ്പയ്യൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു 

> **Lead Summary:** **മേപ്പയ്യൂര്‍: **സംസ്ഥാന പച്ചക്കറി വികസന പദ്ധതി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയ്യൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **സംസ്ഥാന പച്ചക്കറി വികസന പദ്ധതി 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയ്യൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണ്ണ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം മുജീബ് കോമത്തിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വെണ്ട, പയര്‍, വഴുതന, പച്ചമുളക് തൈകളാണ് വിതരണം ചെയ്തത്.

കൃഷി അസിസ്റ്റന്റ്  സുഷേണന്‍, പി.കെ കുഞ്ഞബ്ദുള്ള, സി.പി അബ്ദുല്‍ ജലീല്‍, ആര്‍. ജസ്‌ന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133848/vegetable-seedlings-were-distributed-at-mepayyur-krishi-bhavan)