---
title: "സ്ത്രീ പദവി പഠനം ഒന്നാംഘട്ട ശില്‍പ്പശാല സംഘടിപ്പിച്ചു "
english_title: "Organized first phase workshop on women's status study at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133892/organized-first-phase-workshop-on-womens-status-study-at-perambra"
published_at: "2023-07-26T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0ff3d9b55a_1_ashilpam.jpg"
keywords: []
---

# സ്ത്രീ പദവി പഠനം ഒന്നാംഘട്ട ശില്‍പ്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജന്റര്‍ റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ പദവി പഠനം ശില്‍പ്പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ജന്റര്‍ റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ പദവി പഠനം ശില്‍പ്പശാല സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. രജിത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പി.ടി അഷറഫ്, ഗിരിജ ശശി, പ്രഭാശങ്കര്‍, കെ.കെ. ലി സി, ബ്ലോക്ക് സെക്രട്ടറി പി. കാദര്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍മാര്‍, സാമൂഹ്യക്ഷേമ വകുപ്പ് സൂപ്പര്‍വൈസര്‍മാര്‍, സ്‌ക്കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

സിഡിപി ഒ.കെ ദീപ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പി. അനുശ്രീ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133892/organized-first-phase-workshop-on-womens-status-study-at-perambra)