---
title: "#Death | കല്പത്തൂര്‍ സ്വദേശിയായ ലോക്കോ പൈലറ്റ് ഭാസ്‌കരന്റെ സംസ്‌കാരം ഇന്ന് രാത്രി"
english_title: "native of #Kalpathur, Loco #pilot #Bhaskaran, will be cremated tonight "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133921/native-of-kalpathur-loco-pilot-bhaskaran-will-be-cremated-tonight"
published_at: "2023-07-26T18:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c11b7fc60be_1_apilot.jpg"
keywords: []
---

# #Death | കല്പത്തൂര്‍ സ്വദേശിയായ ലോക്കോ പൈലറ്റ് ഭാസ്‌കരന്റെ സംസ്‌കാരം ഇന്ന് രാത്രി

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യന്‍ റെയില്‍വെ ലോക്കോ പൈലറ്റ് കല്‍പത്തൂര്‍ എടത്തില്‍ ക്ഷേത്ര റോഡില്‍ കളരിക്കണ്ടി മുക്ക് ഇല്ലത്ത് മീത്തല്‍ ഭാസ്‌കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** ഇന്ത്യന്‍ റെയില്‍വെ ലോക്കോ പൈലറ്റ് കല്‍പത്തൂര്‍ എടത്തില്‍ ക്ഷേത്ര റോഡില്‍ കളരിക്കണ്ടി മുക്ക് ഇല്ലത്ത് മീത്തല്‍ ഭാസ്‌കരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍.

30 വര്‍ഷത്തിലേറെയായി റെയില്‍വെയില്‍ സേവനമനുഷ്ടിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ജോലി സ്ഥലമായ കണ്ണൂരിലേക്ക് പോയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. ഭാര്യ: സ്മിത. മക്കള്‍ : സനത് ഭാസ്‌കര്‍, സാനിയ ഭാസ്‌കര്‍.

സഹോദരങ്ങള്‍: കാര്‍ത്ത്യായനി (നന്മണ്ട, ബാലകൃഷ്ണന്‍ (ബാലുശേരി ) പരേതനായ ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133921/native-of-kalpathur-loco-pilot-bhaskaran-will-be-cremated-tonight)