---
title: "#SamridhamProject | സമൃദ്ധം പദ്ധതി: പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ ജനകീയമാക്കല്‍ "
english_title: "Samridham Project: Popularization of Perampra Government Welfare LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133940/samridham-project-popularization-of-perampra-government-welfare-lp-school"
published_at: "2023-07-26T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c12c8abdfb7_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #SamridhamProject | സമൃദ്ധം പദ്ധതി: പേരാമ്പ്ര ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ ജനകീയമാക്കല്‍ 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബിആര്‍സിയും പേരാമ്പ്ര പഞ്ചായത്തും സംയുക്തമായി പേരാമ്പ്ര പഞ്ചായത്തിലെ ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ രാവിലെയും വൈകുന്നേരവും കുട്ടികള്‍ക്ക് രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബിആര്‍സിയും പേരാമ്പ്ര പഞ്ചായത്തും സംയുക്തമായി പേരാമ്പ്ര പഞ്ചായത്തിലെ ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ രാവിലെയും വൈകുന്നേരവും കുട്ടികള്‍ക്ക് രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചു.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ പദ്ധതിക്കായി ഭക്ഷണ സാധനങ്ങള്‍ സമാഹരിക്കും. കൂടാതെ പഞ്ചായത്ത് ഫണ്ട് ഈ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. ചടങ്ങ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സജു അധ്യക്ഷനായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍.ബി കവിത, എച്ച്എം ഫോറം കണ്‍വീനര്‍ പി രാമചന്ദ്രന്‍, വ്യാപാര വ്യവസായി ഏകോപന സമിതി ഭാരവാഹി മുഹമ്മദ്, വ്യാപാര വ്യവസായ സമിതി സെക്രട്ടറി ബി.എം മുഹമ്മദ്, പിഇസി കണ്‍വീനര്‍ എ.സി മൊയ്തി, കെ ഷാജിമ എന്നിവര്‍ സംസാരിച്ചു.

ഒരു വിഭാഗം കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയം എന്നതില്‍ നിന്ന് എല്ലാ വിഭാഗം കുട്ടികളും പഠിക്കുന്ന മികച്ച വിദ്യാലയം ആക്കി മാറ്റാനുള്ള നിരവധി പദ്ധതികളില്‍ ആദ്യം നടപ്പിലാക്കിയ പദ്ധതിയാണ് സമൃദ്ധം.

പൊതു സമൂഹത്തിലെ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിദ്യാലയത്തെ മെച്ചപ്പെടുത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ തുടക്കമാവുകയാണ്.

ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും എച്ച്എം എം.വി ഷൈമലത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133940/samridham-project-popularization-of-perampra-government-welfare-lp-school)