---
title: "#felicitation | ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ച് ചാലിക്കര ശാഖ വനിതാലീഗ് "
english_title: "Chalikkara Branch Women's League organized felicitation for high achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133950/chalikkara-branch-womens-league-organized-felicitation-for-high-achievers"
published_at: "2023-07-26T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c132e614baf_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #felicitation | ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ച് ചാലിക്കര ശാഖ വനിതാലീഗ് 

> **Lead Summary:** **പേരാമ്പ്ര:** ചാലിക്കര ശാഖ വനിതാലീഗിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും മയ്യത്ത് പരിപാലന പ്രാക്ടിക്കല്‍ ക്ലാസും നടന്നു.

## Article Content

**പേരാമ്പ്ര:** ചാലിക്കര ശാഖ വനിതാലീഗിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും മയ്യത്ത് പരിപാലന പ്രാക്ടിക്കല്‍ ക്ലാസും നടന്നു.

ചാലിക്കരയില്‍ സംഘടിപ്പിച്ച പരിപാടി ടി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌നേഹോപഹാരം നൂര്‍ബീന ഹബീബിന് വനിതാലീഗ് നേതാവ് കൂത്താളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെംമ്പര്‍ ആയിശ നല്‍കി അനുമോദിച്ചു.

ചടങ്ങില്‍ വി.എം. സലീന അദ്ധ്യക്ഷയായി. റുഖിയ കുന്നത്ത് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സ്ത്രീകള്‍ക്കായി മയ്യത്ത് പരിപാലന പ്രാക്റ്റിക്കല്‍ ക്ലാസ് നല്‍കി.

കുഞ്ഞയിഷ, ഫൗസിയ, പി നസല, എസ്.കെ നഫീസ, പി.കെ ഇബ്രാഹിം, എസ്.കെ അസ്സയിനാര്‍, സി. അബ്ദു റഹിമാന്‍, പി.കെ.കെ. നാസര്‍, കെ.അബൂബക്കര്‍. തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133950/chalikkara-branch-womens-league-organized-felicitation-for-high-achievers)