---
title: "#kapumalacolony | കുടിവെള്ളത്തിനായി കുത്തിയിരിപ്പ് സമരവുമായി കാപ്പുമല ഹരിജന്‍ കോളനിവാസികള്‍ "
english_title: "Kapumala Harijan colonists stage sit-in for drinking water"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133956/kapumala-harijan-colonists-stage-sit-in-for-drinking-water"
published_at: "2023-07-26T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1396206510_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #kapumalacolony | കുടിവെള്ളത്തിനായി കുത്തിയിരിപ്പ് സമരവുമായി കാപ്പുമല ഹരിജന്‍ കോളനിവാസികള്‍ 

> **Lead Summary:** **പേരാമ്പ്ര: **കൈപ്രം കാപ്പുമല ഹരിജന്‍ കോളനിയില്‍ 8 മാസമായി കുടിവെള്ളം കിട്ടുന്നില്ല എന്ന പരാതിയുമായി കോളനിവാസികള്‍ പേരാമ്പ്ര ജല വിഭവ വകുപ്പ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

**പേരാമ്പ്ര: **കൈപ്രം കാപ്പുമല ഹരിജന്‍ കോളനിയില്‍ 8 മാസമായി കുടിവെള്ളം കിട്ടുന്നില്ല എന്ന പരാതിയുമായി കോളനിവാസികള്‍ പേരാമ്പ്ര ജല വിഭവ വകുപ്പ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി.

നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം നടത്തിയത്. ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജ്ജുന്‍ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.

കെ.പി.ഗോപാലന്‍, രമിത ബിജു, ഷിജിന അജി, ലീമ സുധാകരന്‍, ബിന്ദു പ്രകാശന്‍, സജിനി ഷിജി, വിലാസിനി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

8 മാസമായി കോളനിയില്‍ താമസിക്കുന്ന 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. പെരുവണ്ണാമൂഴിയില്‍ നിന്നും വെള്ളം എത്തുന്നുണ്ടെങ്കിലും ടാങ്കിലെ വാല്‍വ് അധികാരികള്‍ അടച്ചതാണ് വെള്ളം കിട്ടാതിരിക്കാന്‍ കാരണമെന്നും അവര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133956/kapumala-harijan-colonists-stage-sit-in-for-drinking-water)