---
title: "#arrestedinbriberycase |കൈക്കൂലി കേസില്‍ പേരാമ്പ്ര സ്വദേശിയായ താലൂക്ക് സര്‍വേയര്‍ അറസ്റ്റില്‍ "
english_title: "Taluk surveyor from Perampra #arrested in #briberycase"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133963/taluk-surveyor-from-perampra-arrested-in-bribery-case"
published_at: "2023-07-26T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c14878e94f7_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #arrestedinbriberycase |കൈക്കൂലി കേസില്‍ പേരാമ്പ്ര സ്വദേശിയായ താലൂക്ക് സര്‍വേയര്‍ അറസ്റ്റില്‍ 

> **Lead Summary:** **താമരശ്ശേരി**: കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. താമരശ്ശേരി താലൂക്ക് സര്‍വേയര്‍ പേരാമ്പ്ര ആവടുക്ക വണ്ണാറത്ത് എന്‍ അബദുല്‍ നസീറാണ് പിടിയിലായത്.

## Article Content

**താമരശ്ശേരി**: കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. താമരശ്ശേരി താലൂക്ക് സര്‍വേയര്‍ പേരാമ്പ്ര ആവടുക്ക വണ്ണാറത്ത് എന്‍ അബദുല്‍ നസീറാണ് പിടിയിലായത്.

കൊടിയത്തൂര്‍ സ്വദേശി അജ്മലിന്റെ പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. അജ്മലിന്റെ പിതാവിന്റെ സ്ഥലവും, റോഡും സര്‍വ്വേ നടത്താനാണ് അപേക്ഷ നല്‍കിയിരുന്നത്.

നസീറിന്റെ ആവശ്യപ്രകാരം ആദ്യം കൈക്കൂലിയായി 10000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. തുടര്‍ന്ന് സ്ഥലം മാത്രം സര്‍വ്വേ നടത്തി. പിന്നീട് നസീറിന്റെ ക്വാളിസ് കാര്‍ റിപ്പയറിനായി രണ്ടായിരത്തില്‍ അധികം രൂപ വര്‍ക്ക്‌ഷോപ്പില്‍ കൊടുപ്പിച്ചു.

റോഡ് സര്‍വേക്കായി പിന്നീട് 20000 രൂപ ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഘഡു 10000 രൂപ കയ്യോടെ വാങ്ങി പോക്കറ്റിലിട്ടു. തുടര്‍ന്ന് ഓഫീസില്‍ വെച്ച് നടക്കുന്ന തഹസില്‍ദാറുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്ന ഇടത്തേക്ക് പോയി. അവിടെ വെച്ചാണ് 10,000 രൂപ സഹിതം വിജിലന്‍സ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133963/taluk-surveyor-from-perampra-arrested-in-bribery-case)