---
title: "#CalicutDefenseTrust&Care |ധീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലിയുമായി കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ "
english_title: "Calicut Defense Trust & Care pays tribute to brave soldiers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133984/calicut-defense-trust-care-pays-tribute-to-brave-soldiers"
published_at: "2023-07-26T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c15199011a4_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #CalicutDefenseTrust&Care |ധീരസൈനികര്‍ക്ക് ശ്രദ്ധാഞ്ജലിയുമായി കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മ ആയ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ കാര്‍ഗില്‍ യുദ്ധവിജയദിവസം ആഘോഷിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മ ആയ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് & കെയര്‍ കാര്‍ഗില്‍ യുദ്ധവിജയദിവസം ആഘോഷിച്ചു.

സ്വന്തം രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ശത്രു രാജ്യത്തിന് മുന്നില്‍ അടിയറവ് വെക്കാതെ അവസാന ശ്വാസം വരെ പോരാടി കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ദീപം തെളിയിച്ചും അനുസ്മരണ യോഗം നടത്തിയും സൈനികര്‍ ശ്രദ്ധാഞ്ജലി നല്‍കി.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ കാലിക്കറ്റ് ഡിഫെന്‍സ് പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും പൊതു ജനങ്ങളും ഉള്‍പ്പെടെ ഇരുന്നൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു.

വെള്ളിമാട്കുന്ന് 'കരുണാഭവനം' വൃദ്ധ സദനത്തില്‍ അവിടുത്തെ അച്ഛനമ്മമാര്‍ക്ക് ഒരു ദിവസത്തേക്കുള്ള അന്നദാനം നല്‍കി അവരോടൊത്തു ആഘോഷിച്ചു.

കോഴിക്കോട് എസ്.കെ പൊറ്റക്കാട് സ്മൃതിമന്ദിരം,വടകര ഗാന്ധി പ്രതിമ, നടുവണ്ണൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം, ചെറുകുളം, നന്മണ്ട എന്നിവിടങ്ങളില്‍ സൈനികര്‍ ദീപം തെളിയിച്ചു കൊണ്ട് ശ്രദ്ധാഞ്ജലി നല്‍കി.

കോഴിക്കോട് എസ് കെ പൊറ്റക്കാട് സ്മൃതിമണ്ഡപത്തില്‍ നടന്ന ചടങ്ങ് കൗണ്‍സിലര്‍ രനീഷ് ഉദ്ഘാടനം ചെയ്തു. റേഡിയോ ജോക്കി മനു, കാലിക്കറ്റ് ഡിഫെന്‍സ് ഭാരവാഹികള്‍ സരീഷ്, നിഷാദ് ചെറൂപ്പ, മറ്റു പൗരപ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു.

നടുവണ്ണൂര്‍ സെക്രട്ടറി നിപുണ്‍, വൈസ് പ്രസിഡന്റ് ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറുകുളം ബോര്‍ഡ് അംഗം അബ്ദുല്‍ ലത്തീഫ് നേതൃത്ത്വം നല്‍കി. പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും അനുസ്മരണ യോഗവും നടത്തി.

വടകര അഞ്ചുവിളക്ക് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിച്ചും നടന്ന ചടങ്ങില്‍ കാലിക്കറ്റ് ഡിഫന്‍സ് ഭാരവാഹി പി.കെ ശിവകുമാര്‍ വടകര സ്വാഗതവും എ.കെ മണികണ്ഠന്‍ മുത്താമ്പി അധ്യക്ഷതയും വഹിച്ചു.

വടകര സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ഉദ്ഘാടനം ചെയ്തു. സത്യന്‍ മണിയൂര്‍(കാലിക്കറ്റ് ഡിഫെന്‍സ്) നന്ദി പ്രകാശിപ്പിച്ചു. കെ.കെ അജിത്ത് അഴിയൂര്‍ ആശംസ പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133984/calicut-defense-trust-care-pays-tribute-to-brave-soldiers)