---
title: "മണിപ്പൂരിലെ തീ അണയ്ക്കുക; രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു "
english_title: "Put out the fire in Manipur; Rajiv Gandhi Foundation organized Prathikshedha Sadas at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134120/put-out-the-fire-in-manipur-rajiv-gandhi-foundation-organized-prathikshedha-sadas-at-arikkulam"
published_at: "2023-07-27T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c241fb5897f_1_prekadanam.jpg"
keywords: []
---

# മണിപ്പൂരിലെ തീ അണയ്ക്കുക; രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു 

> **Lead Summary:** ** അരിക്കുളം: **രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തതില്‍ കുരുടിവീട് മുക്കില്‍ വായ മൂടി കെട്ടി പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

## Article Content

** അരിക്കുളം: **രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തതില്‍ കുരുടിവീട് മുക്കില്‍ വായ മൂടി കെട്ടി പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

മണിപ്പൂരിലെ തീ അണക്കുക അരുത് കാട്ടാളാ അരുത് - മാനിഷാദ - എന്നീമുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് പ്രകടനം നടത്തിയത്.

എസ് മുരളിധരന്‍ അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കപ്പത്തൂര്‍, കെ.കെ ബാലന്‍, ഇ.കെ ശശി, യൂസഫ് കുറ്റിക്കണ്ടി, റിയാസ് ഊട്ടേരി, കെ ശ്രീകുമാര്‍, അനില്‍കുമാര്‍ അരിക്കുളം, കെ.പി ഗിരിഷ്, മുഹമ്മദ് എടച്ചേരി എന്നിവര്‍ സംസാരിച്ചു.

ശ്രീധരന്‍ കണ്ണമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.വി അഷ്റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134120/put-out-the-fire-in-manipur-rajiv-gandhi-foundation-organized-prathikshedha-sadas-at-arikkulam)