---
title: "മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "Mahila Janatha Dal Perambra Constituency Committee organizes protest flame"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134157/mahila-janatha-dal-perambra-constituency-committee-organizes-protest-flame"
published_at: "2023-07-27T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c24be0a2eaf_1_mazha.jpg"
keywords: []
---

# മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

മഹിളാ ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി മോനിഷ പരിപാടി ഉദ്ഘാടനം ചെയ്തു.

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രം അവലംഭിക്കുന്ന മൗനം പ്രധിഷേധാര്‍ഹമാണ്. മണിപ്പൂരില്‍ ഉടന്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്നും സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ്  കെ.കെ നിഷിത അധ്യക്ഷത വഹിച്ചു. എ.കെ സതി, അനിത ചാമക്കാലയില്‍ എന്നിവര്‍ സംസാരിച്ചു.

ഇ പ്രീതി, എം റജുല, എം.പി ഇന്ദിര, മിനി അശോകന്‍, ശ്യാമ ഓടയില്‍, ശ്രീകല രമാദേവി, ശ്രീജ മാവുള്ളാട്ടില്‍, രമാദേവി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134157/mahila-janatha-dal-perambra-constituency-committee-organizes-protest-flame)