---
title: "#landforall | എല്ലാവര്‍ക്കും ഭൂമി, എല്ലാഭൂമിക്കും രേഖ; പേരാമ്പ്രയില്‍ പട്ടയ അസംബ്ലി ആഗസ്റ്റില്‍ "
english_title: "Land for all, document for all land; Peramprail Pattaya Assembly in August"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134235/land-for-all-document-for-all-land-peramprail-pattaya-assembly-in-august"
published_at: "2023-07-27T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2912eb3ed6_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #landforall | എല്ലാവര്‍ക്കും ഭൂമി, എല്ലാഭൂമിക്കും രേഖ; പേരാമ്പ്രയില്‍ പട്ടയ അസംബ്ലി ആഗസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര:** രേഖകളില്ലാതെ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ആശ്വാസമായി പട്ടയ അസംബ്ലി പേരാമ്പ്രയിലും.

## Article Content

**പേരാമ്പ്ര:** രേഖകളില്ലാതെ ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ആശ്വാസമായി പട്ടയ അസംബ്ലി പേരാമ്പ്രയിലും.

എല്ലാവര്‍ക്കും ഭൂമി, എല്ലാഭൂമിക്കും രേഖ എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി രൂപം നല്‍കിയ പട്ടയമിഷനിലേക്ക് വിവരശേഖരണത്തിനായി പട്ടയ അസംബ്ലി ആഗസ്റ്റ് 5ന് പേരാമ്പ്രയില്‍ നടക്കും.

ജില്ലാകളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഓരോ ജനപ്രതിനിധിയും അവരുടെ പ്രദേശത്ത് പട്ടയം ലഭിക്കാത്തവരുടെ വിവരം, ഭൂമിയുടെ ലഭ്യത, പട്ടയ വിതരണത്തിലെ തടസ്സം എന്നിവ വില്ലേജ് തല ഉദ്യോഗസ്ഥരുടെ സഹായത്താല്‍ തയ്യാറാക്കേണ്ടതാണ്.

സംസ്ഥാനതല നിരീക്ഷണസമിതി, സംസ്ഥാന ദൗത്യസംഘം, ജില്ലാ ദൗത്യസംഘം, താലൂക്ക് ദൗത്യസംഘം, വില്ലേജ്തല വിവരശേഖരണ സമിതി തുടങ്ങിയ സമിതിയോടു കൂടിയാണ് ഇതിന്റെ പ്രവര്‍ത്തനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134235/land-for-all-document-for-all-land-peramprail-pattaya-assembly-in-august)