---
title: "#commemoration |പി.സി. രാധാകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "P.C. #Radhakrishnan organized the #commemoration at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134334/pc-radhakrishnan-organized-the-commemoration-at-perambra"
published_at: "2023-07-28T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3546730eb7_1_anuspc.JPG"
keywords: []
---

# #commemoration |പി.സി. രാധാകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര **: കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.സി. രാധാകൃഷ്ണന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര **: കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.സി. രാധാകൃഷ്ണന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

കായണ്ണയില്‍ നടത്തിയ അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊയില്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.

ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാനി, നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജീവന്‍, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, കോണ്‍ഗ്രസ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍, നൊച്ചാട് മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

വി.സി. ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134334/pc-radhakrishnan-organized-the-commemoration-at-perambra)