---
title: "# Manipur | മണിപ്പൂരിലെ വംശഹത്യ; പേരാമ്പ്രയില്‍ വനിതാ ലീഗ് വായ് മൂടി കെട്ടി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു"
english_title: "#Genocide in #Manipur; The #Women's #League organized a protest #march in #Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134346/genocide-in-manipur-the-womens-league-organized-a-protest-march-in-perambra"
published_at: "2023-07-28T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c359ff02256_1_avay.JPG"
keywords: []
---

# # Manipur | മണിപ്പൂരിലെ വംശഹത്യ; പേരാമ്പ്രയില്‍ വനിതാ ലീഗ് വായ് മൂടി കെട്ടി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയില്‍ വനിതാ ലീഗ് വായ് മൂടി കെട്ടി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയില്‍ വനിതാ ലീഗ് വായ് മൂടി കെട്ടി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മണിപ്പൂരിലെ വംശഹത്യയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത മോദി സര്‍ക്കാറിനെതിരെയുമാണ് പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും സംഗമവും സംഘടിപ്പിച്ചത്.

പ്രതിഷേധ സമരം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്  ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച വായ് മൂടി കെട്ടിയുള്ള പ്രതിഷേധറാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍, സല്‍മ്മ നന്മനക്കണ്ടി, സൗഫി താഴക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ സീനത്ത്, സീനത്ത് അരിക്കുളം, ഷക്കീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134346/genocide-in-manipur-the-womens-league-organized-a-protest-march-in-perambra)