---
title: "#convention | വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പോരാട്ടത്തിനും തയ്യാറാകണം; ആര്‍. ശശി "
english_title: "#Students should be prepared to fight along with their #studies; R. #Shashi at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134375/students-should-be-prepared-to-fight-along-with-their-studies-r-shashi-at-perambra"
published_at: "2023-07-28T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c369755de1e_1_convention.JPG"
keywords: []
---

# #convention | വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പോരാട്ടത്തിനും തയ്യാറാകണം; ആര്‍. ശശി 

> **Lead Summary:** **പേരാമ്പ്ര:** എഐഎസ്എഫ് പേരാമ്പ്ര മണ്ഡലം കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും, ഉന്നത വിജയികള്‍ക്കുള്ള അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** എഐഎസ്എഫ് പേരാമ്പ്ര മണ്ഡലം കമ്മറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും, ഉന്നത വിജയികള്‍ക്കുള്ള അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു.

സിപിഐ ജില്ലാ എക്‌സിക്കുട്ടീവ് അംഗം ആര്‍. ശശി പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസം നേടുന്നതോടൊപ്പം, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും, ചുറ്റുപാടും നടക്കുന്ന അനീതിക്കും, ചൂഷണങ്ങള്‍ക്കും എതിരെയുള്ള പോരാട്ടത്തിനും തയ്യാറാകണമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ്  കെ.കെ. അളക ലക്ഷ്മി അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറി വൈശാഖ് മുഖ്യ പ്രഭാഷണം നടത്തി.

സിപിഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എ.കെ. ചന്ദ്രന്‍, മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി കെ.കെ. ഭാസ്‌കരന്‍, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഇ.സി. ശാന്ത എന്നിവര്‍ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി ഇ.എസ് അഭിനന്ദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആകാശ് ബി. സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134375/students-should-be-prepared-to-fight-along-with-their-studies-r-shashi-at-perambra)