---
title: "#Painting Camp | വാന്‍ ഗോഗ് അനുസ്മരണ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Organized #Van Gogh Memorial #Painting Camp at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134386/organized-van-gogh-memorial-painting-camp-at-perambra"
published_at: "2023-07-28T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c36f092de90_1_starry.JPG"
keywords: []
---

# #Painting Camp | വാന്‍ ഗോഗ് അനുസ്മരണ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ ഗോഗിന്റെ സ്മരണാത്ഥം ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ ഗോഗിന്റെ സ്മരണാത്ഥം ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്രിയേറ്റീവ് മെസ്‌ടോസ് ഓഫ് പേരാമ്പ്ര (ദി ക്യാമ്പ് ) യുടെ ആഭിമുഖ്യത്തില്‍ വേളം പെരുവയല്‍ എം.എം അഗ്രി പാര്‍ക്കിലാണ് സ്റ്റാറി സ്‌ട്രോക്ക് - എ ഡെ വിത്ത് വാന്‍ഗോഗ് എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

വാന്‍ ഗോഗിന്റെ പ്രശസ്ത ചിത്രങ്ങളുടെ പ്രദര്‍ശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും ചിത്രകാരനുമായ ഡോ. സോമന്‍ കടലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സമൂഹം ഇന്ന് നേരിടുന്ന മയക്കുമരുന്നിനും വിഭാഗീയതക്കും കാരണം വിദ്യാര്‍ത്ഥികളില്‍ കലയുടെ കുറവാണെന്നും ഇവ ഇല്ലാതാക്കാന്‍ കലക്ക് മാത്രമേ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ദി ക്യാമ്പ് പ്രസിഡന്റ്  കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ ഡോ. സോമനാഥന്‍ പുളിയുള്ളതില്‍ വാന്‍ ഗോഗ് അനുസ്മരണ പ്രഭാഷണം നടത്തി.

വേളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാലാമണി തായന, പി.എം. കുമാരന്‍, സാമൂഹ്യ പ്രവര്‍ത്തകനായ യൂസഫ് പളളിയത്ത്, ദി ക്യാമ്പ് അംഗങ്ങളായ ബഷീര്‍ ചിത്രകൂടം, രമേശ് കോവുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

ക്യാമ്പ് ഡയറക്ടര്‍ ദേവരാജ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ദി ക്യാമ്പ് സെക്രട്ടറി രജ്ഞിത്ത് പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.

കുറ്റ്യാടി പുഴയുടെ ഓരത്ത് പ്രശാന്തസുന്ദരവും പ്രകൃതി രമണീയവുമായ എംഎം അഗ്രി പാര്‍ക്കില്‍ കേരളത്തിനകത്തും പുറത്തും പ്രസിദ്ധരായ ദി ക്യാമ്പിലെ 25 ഓളം ചിത്രകാരന്മാര്‍ തങ്ങളുടെ സൃഷ്ടി ആരംഭിച്ചു. കാലത്ത് 8 മണി മുതല്‍ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിക്ക് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134386/organized-van-gogh-memorial-painting-camp-at-perambra)