വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സി ക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം ലീഗ്

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സി ക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം ലീഗ്
Nov 29, 2021 03:02 PM | By Perambra Editor

മേപ്പയ്യൂര്‍: കേരളത്തിലെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സി ക്ക് വിടാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള രഹസ്യ ധാരണകളുടെ ഭാഗമാണെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഇത്തരം സമീപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ മുസ്‌ലിം ലീഗ് സമരരംഗത്തുണ്ടാവുമെന്ന്  യോഗം മുന്നറിയിപ്പ് നൽകി..

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സി ക്ക് വിടുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ ഒന്നിന് പേരാമ്പ്രയില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പഞ്ചായത്തില്‍ നിന്നും 500 പേരെ പങ്കെടുപ്പിക്കും.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി.വി.എം. ബഷീര്‍ പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി.

വി. മുജീബ്, മുജീബ് കോമത്ത്, കെ.പി. കുഞ്ഞബ്ദുള്ള, ഷര്‍മിന കോമത്ത്, അഷീദ നടുക്കാട്ടില്‍, റാബിയ എടത്തുക്കണ്ടി, പി.പി.സി. മൊയ്തി, പി.ടി. അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, സി.എം. ഇസ്മായില്‍, മഠത്തില്‍ അബ്ദുറഹിമാന്‍, ടി. സിറാജ്, ഫൈസല്‍ ചാവട്ട്, കെ.കെ. അബ്ദുല്‍ ജലീല്‍, കെ. ലബീബ് അഷറഫ്, എം.കെ. ഫസലുറഹ്മാന്‍, കെ.പി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.എം. അഷറഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.

Muslim League opposes move to leave Waqf board appointment to PSC

Next TV

Related Stories
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
Top Stories