---
title: "പി.സി രാധാകൃഷ്ണന്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു"
english_title: "PC Radhakrishnan death anniversary observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134440/pc-radhakrishnan-death-anniversary-observed-at-perambra"
published_at: "2023-07-28T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c39ccd8a25f_1_aanus.JPG"
keywords: []
---

# പി.സി രാധാകൃഷ്ണന്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ പി.സി. രാധാകൃഷ്ണന്റെ 15 ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.

## Article Content

** പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ പി.സി. രാധാകൃഷ്ണന്റെ 15 ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.

ഡികെടിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണം ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മഹിമ രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ഡികെടിഎഫ് ജില്ല സെക്രട്ടറി ശ്രീധരന്‍ മേനാച്ചേരി, മുനീര്‍ എരവത്ത്, പി.കെ. ഹരിദാസ്, ഒ.കെ. കരുണാകരന്‍, അശോകന്‍ പെരുംമ്പാട്ട്, സത്യന്‍ കല്ലോട്, പി.എസ്. സുനില്‍ കുമാര്‍, വി. കുഞ്ഞിക്കേളപ്പന്‍, എം. കുട്ട്യാലി എന്നിവര്‍ സംസാരിച്ചു.

ഡികെടിഎഫ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ. ഗോവിന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് യു.കെ. അശോകന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134440/pc-radhakrishnan-death-anniversary-observed-at-perambra)