---
title: "മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി"
english_title: "An audit report was prepared as a part of the Garbage Muktha New Kerala project at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134447/an-audit-report-was-prepared-as-a-part-of-the-garbage-muktha-new-kerala-project-at-perambra"
published_at: "2023-07-28T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3af87d16cb_1_nochad2.JPG"
keywords: []
---

# മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി

> **Lead Summary:** **പേരാമ്പ്ര: **മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി. നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹരിത ഓഡിറ്റ് ടീം തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര: **മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി. നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹരിത ഓഡിറ്റ് ടീം തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ഏറ്റുവാങ്ങി.

2024 - ലോടു കൂടി സംസ്ഥാനം മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി വിവിധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഇതിന്റെ ഭാഗമായി ആദ്യഘട്ട പ്രവര്‍ത്തനത്തോടെ നൊച്ചാട് ഗ്രാമ പഞ്ചായത്തിന്റെ പൊതു ഇടങ്ങളും, ജലാശയങ്ങളും പൂര്‍ണ്ണമായും മാലിന്യമുക്തമാക്കാന്‍ കഴിഞ്ഞു.

നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ രൂപീകരിച്ച ഓഡിറ്റ് ടീം വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, എന്നിവരുമായ് ഫോക്കസ് ചര്‍ച്ചകള്‍ നടത്തി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മ്മാരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, കിലഫാക്കല്‍റ്റി സി. മുഹമ്മദ്, ശുചിത്വ മിഷന്‍ ആര്‍.പി ഷൈനി, ടി. ചന്ദ്രന്‍ , ഇ വത്സല, ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

ചന്ദ്രന്‍ മുണ്ടോളി, എം.കെ. സുധ, ടി സുരേഷ്, എം.സി ഉണ്ണികൃഷ്ണന്‍, ദിലീപ് കണ്ടോത്ത്, ഷോബിന്‍, ചന്ദ്രന്‍ വെള്ളിയൂര്‍, ഇ. വത്സല എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.പി ഷെബീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134447/an-audit-report-was-prepared-as-a-part-of-the-garbage-muktha-new-kerala-project-at-perambra)