---
title: "# trade union | സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ ജാഥ ഓഗസ്റ്റ് 3 ന് പേരാമ്പ്രയില്‍"
english_title: "Joint #trade union #district #march on August 3 at #Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134468/joint-trade-union-district-march-on-august-3-at-perambra"
published_at: "2023-07-28T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3b9dd42b20_1_akp.JPG"
keywords: []
---

# # trade union | സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ ജാഥ ഓഗസ്റ്റ് 3 ന് പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര:** സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ ജാഥ ഓഗസ്റ്റ് 3 ന് പേരാമ്പ്രയില്‍ നടക്കും.

## Article Content

** പേരാമ്പ്ര:** സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ ജാഥ ഓഗസ്റ്റ് 3 ന് പേരാമ്പ്രയില്‍ നടക്കും.

ഓഗസ്റ്റ് 9 ന് കോഴിക്കോട് നടക്കുന്ന മഹാ ധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന വടക്കന്‍ മേഖല ജാഥയ്ക്ക് മാര്‍ക്കറ്റ് പരിസരത്ത് വമ്പിച്ച സ്വീകരണം നല്കുവാന്‍ പേരാമ്പ്ര റീജിനല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എടാണി മനോജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ ലാല്‍ അധ്യഷത വഹിച്ചു. പരാണ്ടി മനോജ്, കെ സുനില്‍, വി.പി സുരേഷ്, ചന്ദ്രന്‍, പി.എന്‍.എം അഷറഫ് എന്നിവര്‍ സംസാരിച്ചു.

കെ.വി ബാലന്‍ സ്വാഗതം പറഞ്ഞു. 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കണ്‍വീനര്‍ എന്‍.കെ ലാല്‍, ചെയര്‍മാന്‍ വി.പി സുരേഷ്, ട്രഷര്‍ എ.കെ ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ കെ.വി ബാലന്‍, ജോയിന്റ് കണ്‍വീനര്‍ വി.എം ഷീജ എന്നിവരെ തെരഞ്ഞെടുത്തു.

ഓഗസ്റ്റ് 8 ന് പേരാമ്പ്രയില്‍ വാളംബര ജാഥ സംഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134468/joint-trade-union-district-march-on-august-3-at-perambra)